യൂറോപ്പ്: യൂറോപ്പിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർക്ക് പുതിയ ബാഗേജ് മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ.സെപ്റ്റംബർ ഒന്ന് മുതലാണ് ഹാൻഡ് ബാഗേജുകൾ സംബന്ധിച്ച കാര്യത്തിൽ പുതിയ നിയമങ്ങൾ വരുന്നത്.
യാത്ര ചെയ്യുമ്പോൾ കരുതാവുന്ന ദ്രവകങ്ങൾ, ജെൽ, പേസ്റ്റ് എന്നിവയുടെ അളവ് 100 മില്ലിമീറ്റർ ആയി പരിമിതപ്പെടുത്തി.കൂടാതെ പരിശോധക്കു അയക്കുമ്പോൾ ഒരു പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുകയും വേണം.
കൂടാതെ യാത്രാക്കാരന് ഇനി മുതൽ രണ്ട് ബാഗുകള്‍ മാത്രമാണ് കാരി ഓണ്‍ അലവന്‍സായി അനുവദിച്ചിട്ടുളളത്. ഒന്ന് ഹാന്‍ഡ് ലഗേജും മറ്റേത് ബാക് പാക് പോലുള്ള ചെറിയ ലഗേജും.ഈ ലാഗേജുകളുടെ പരമാവധി തൂക്കം 10 കിലോ ആയിരിക്കും.
മാത്രമല്ല ഹാന്‍ഡ് ബാഗേജ് പരിശോധനകള്‍ക്കായി വിമാനത്താവളങ്ങളില്‍ സി3 സ്കാനിങ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ ഡയറക്ടറേറ്റ് ജറല്‍ ഫോർ മൊബിലിറ്റി ആൻഡ് ട്രാന്‍സ് പോർട്ടാണ് പുതിയ ഈ നിയമങ്ങള്‍ നടപ്പിലാക്കിയത്.ഇസിയ്ക്ക് കീഴില്‍ വരുന്ന വിമാനങ്ങളിലെ യാത്രമാർഗ്ഗനിർദ്ദേശങ്ങള്‍ ഏകീകരിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.