പാരീസ്: ഫ്രാന്‍സില്‍ സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് 71-കാരന്‍ പിടിയിലായതിന് പിന്നാലെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍.
സംഭവത്തിൽ ഭർത്താവ് ഡൊമനിക്കും (72) 68കാരിയെ പീഡനത്തിന് ഇരയാക്കിയ അൻപതോളം പേരും പിടിയിലായി. കേസിന്റെ വിചാരണ വേളയിലാണ് സംഭവം പുറത്തറിയുന്നത്.
ഏതാണ്ട് പത്തുവർഷത്തോളം ഭാര്യ പീഡനത്തിന് ഇരയായെന്നും എന്നാൽ അമിത ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടതിനാൽ അതേക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനായി ആളുകളെ കണ്ടെത്തുന്നതും പ്രതി തന്നെയാണ്. ഇത്തരത്തില്‍ നിരവധിപേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കലില്‍ നിന്ന് ഭാര്യയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
72ഓളം പേർ നീചകൃത്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നും അതിൽ 51 പേരെ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് പിടിയിലായവരിൽ 26 മുതൽ 74 വയസ്സുവരെയുള്ളവരുണ്ട്.
പാരീസ്: ഫ്രാന്‍സില്‍ സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് 71-കാരന്‍ പിടിയിലായതിന് പിന്നാലെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനായി ആളുകളെ കണ്ടെത്തുന്നതും പ്രതി തന്നെയാണ്. ഇത്തരത്തില്‍ നിരവധിപേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കലില്‍ നിന്ന് ഭാര്യയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കിയാണ് പ്രതി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത്. 72-ഓളം പേര്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അതില്‍ 51-പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ആളുകളെ കണ്ടെത്തുന്നത്. അവരോടൊപ്പം ബലാത്സംഗം ചെയ്യാനായി ഇയാളും ഒപ്പം ചേരും. ഇത് വീഡിയോയെടുക്കുകയും മറ്റുള്ളവരെ കൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. പത്ത് വര്‍ഷമായി പ്രതി ഇത് തുടരുകയാണ്.