ലണ്ടന്‍: ലോക മുന്‍നിര സര്‍വകലാശാലകളിലൊന്നായ ഓക്‌സ്ഫഡിന്റെ ചാന്‍സിലറാകാന്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ക്രിക്കറ്റില്‍നിന്നും രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ ഇമ്രാൻ 28 ഒക്ടോബറിൽ നടക്കുന്ന മത്സരത്തില്‍ വിജയിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയ അനുയായികളും ആകാംഷഭരിതരായി കാത്തിരിക്കുന്നത്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീംമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന് ഓക്‌സ്ഫഡിലേക്കുള്ള ഈ പ്രവേശനപരീക്ഷ അത്ര എളുപ്പമായിരിക്കില്ലയെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഇമ്രാന്‍ ഖാനെ നാമനിര്‍ദേശം ചെയ്തത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ലോര്‍ഡ് ഡാനിയേന്‍ ഹനാനാണ്. അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചതോടെ ഇമ്രാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന് ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
14 വര്‍ഷത്തേക്ക് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്നാകും ഈ സ്ഥാനത്തേക്ക് മത്സരിക്കുക. ജയില്‍ മോചനത്തിനുഉള കുറുക്കുവഴിയാണ് ഓക്‌സ്ഫഡ് ചാന്‍സിലറാകാനുള്ള മത്സരമെന്നും വിമര്‍ ശനങ്ങളുണ്ട്. രാഷ്ട്രീയ എതിരാളികളുടെ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസിലാണ് ഇമ്രാന്‍ ജയിലില്‍ ആയതെന്നാണ് അനുയായികൾ ഉന്നയിക്കുന്ന വാദം. ബ്രാഡ്‌ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റി ബ്രിട്ടനിൽ നേരത്ത ഇമ്രാന്‍ ഖാന്‍ ചാന്‍സിലര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.
അന്ന് തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്നതില്‍ ഇമ്രാന്‍ പരാജയപ്പെട്ടുയെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. അങ്ങനെയൊരു വ്യക്തിക്ക് എങ്ങനെ ലോകോത്തര സര്‍വകലാശാലയായ ഓക്‌സ്‌ഫെഡിനെ നയിക്കാനാകും എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു. മത്സരത്തില്‍ ജയിച്ചാലും രാഷ്ട്രീയ കേസില്‍ കുറ്റവിമുക്തനാകാതെ ജയിലില്‍ തന്നെ കഴിയേണ്ട സാഹചര്യമുണ്ടായാല്‍ യൂണിവേഴ്‌സിറ്റിയിലെ ഉത്തരവാദിത്വങ്ങള്‍ എങ്ങനെ നിറവേറ്റും എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നു.
ലോക നിലവാര പട്ടികയില്‍ ആദ്യത്തെ പത്തില്‍ സ്ഥാനം പിടിച്ച രണ്ട് യുകെ സര്‍ലവകലാശാലകളാണ് ഓക്‌സ്‌ഫെഡും കേംബ്രിജും. ഇമ്രാന്‍ ഖാന്റെ പ്രശസ്തി സര്‍വകലാശാലയ്ക്ക് ഗുണമാകും എന്നാണ് ഡാനിയേല്‍ ഹന്നാന്റെ വാദം. യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ഥികളും ബിരുദ്ധ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ഉള്‍പ്പെടുന്ന രണ്ടര ലക്ഷത്തോളം വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഒക്ടോബര്‍ 28ന് പുതിയ ചാന്‍സിലറെ തിരഞ്ഞെടുക്കുക.
നിലവിലെ ചാന്‍സിലര്‍ ക്രിസ് പാറ്റേണ്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്, എല്ലിഷ് അന്‍ജിയോലിനി, പീറ്റര്‍ മാന്‍ഡേല്‍സണ്‍, ഡൊമിനിക് ഗ്രീവ്, മേജര്‍ ജനറല്‍ അലിസ്റ്റര്‍ ബ്രൂസ് എന്നിവരാണ് ഇമ്രാന്‍ ഖാനൊപ്പം ചാന്‍സിലര്‍ പദവിയിലേക്ക് മത്സരിക്കുന്ന മറ്റു മത്സരാർഥികൾ.