Saturday, April 20, 2024
spot_imgspot_img
HomeNewsയുകെയില്‍ പറക്കും ടാക്‌സികള്‍ വരുന്നു : ഇന്നുവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കും...

യുകെയില്‍ പറക്കും ടാക്‌സികള്‍ വരുന്നു : ഇന്നുവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കും ടാക്‌സികള്‍ ഇനി യാഥാര്‍ത്ഥ്യമാകുന്നു : സ്വപ്‌നതുല്യമായ ഗതാഗതം ഒരുക്കാന്‍ യുകെ

ലണ്ടന്‍: യുകെയില്‍ പറക്കും ടാക്‌സികള്‍ വരുന്നു. 2026 ഓടെ ആദ്യത്തെ ഫ്‌ലയിങ് ടാക്‌സി ആകാശത്ത് വിഹരിക്കുമെന്ന് യുകെ സര്‍ക്കാര്‍. പറക്കുന്ന ടാക്‌സികള്‍ മുതല്‍ എമര്‍ജന്‍സി സര്‍വീസ് ഡ്രോണുകള്‍ വരെ. ഇലക്ട്രിക് വിമാനങ്ങള്‍ക്കായി ചെറിയ വിമാനത്താവളങ്ങളെ വീണ്ടും സജീവമാക്കും.flying taxis in 2026

ഇന്നുവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കും ടാക്‌സികള്‍ അന്ന് ഇപ്പോൾ യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ പൈലറ്റ് ഇല്ലാത്ത ഫ്‌ലയിങ് ടാക്‌സികള്‍ നിലവില്‍ വരും എന്നാണ് പ്രതീക്ഷ. ഈ പുതിയ സാങ്കേതികവിദ്യ 2030 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ 45 ബില്യണ്‍ പൗണ്ട് വരെ ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.

ഈ പദ്ധതി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വ്യോമയാന,സാങ്കേതിക മന്ത്രി ആന്തണി ബ്രൗണ്‍ പറഞ്ഞു. ”അത്യാധുനിക ബാറ്ററി ടെക്‌നോളജി ഗതാഗത രീതിയെ പാടെ മാറ്റിമറിക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ നടപ്പിലാക്കും. ഇത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments