Sunday, July 14, 2024
spot_imgspot_img
HomeNewsIndiaലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; 5 സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; 5 സൈനികർക്ക് വീരമൃത്യു

ദില്ലി: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. Five soldiers died in an accident during a military exercise in Ladakh

പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു.

ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സൈനികർ ഒലിച്ചുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments