Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsമീൻ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു; അലര്‍ജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു; അലര്‍ജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയില്‍ കണ്ണില്‍ ജെല്ലിഫിഷ് (കടല്‍ച്ചൊറി) തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.Fisherman Dies After Sea Urchin Stings Eye in Thiruvananthapuram

പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടെ ആണ് അപകടം.

പ്രവീസ് മക്കള്‍ക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ ജൂണ്‍ 29 നാണ് മീൻ പിടിക്കാനെത്തിയത്. അതിനിടെ വലയില്‍ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിച്ചു.

അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. തുടർമ്മി അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു മരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments