Sunday, April 14, 2024
spot_imgspot_img
HomeNewsഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനകേസ് : ഇംഗ്ലണ്ടില്‍ സൈബര്‍ ഫ്‌ളാഷിങ്ങിലൂടെ ശിക്ഷിക്കപ്പെടുന്ന ആദ്യവ്യക്തിക്ക് 66 ആഴ്ച തടവ്

ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനകേസ് : ഇംഗ്ലണ്ടില്‍ സൈബര്‍ ഫ്‌ളാഷിങ്ങിലൂടെ ശിക്ഷിക്കപ്പെടുന്ന ആദ്യവ്യക്തിക്ക് 66 ആഴ്ച തടവ്

ഇംഗ്ലണ്ടില്‍ സൈബര്‍ ഫ്ലാഷിങ് (ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനം) കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്ലാഷിങ് കുറ്റമായതിനെ തുടർന്നാണ് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് (39) എന്നയാൾ ശിക്ഷിക്കപ്പെട്ടത്.First person to be convicted of cyber-flashing in England sentenced to 66 weeks in prison

ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും എസെക്‌സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കുക ആയിരുന്നു. അപ്പോള്‍ തന്നെ നിക്കോളാസ് ഹോക്സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു.

പിതാവിന്റെ ഫോണ്‍ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയേട് പ്രതി ആവശ്യപ്പെട്ടതായി സൗത്ത്‌ഹെന്‍ഡ് ക്രൗണ്‍ കോടതിക്ക് ബോധ്യപ്പെട്ടു. 60 വയസുകാരിക്ക് വാട്ട്സ്ആപ്പ് വഴിയാണ് ഫോട്ടോ അയച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇരകള്‍ രണ്ടുപേരും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും അതേ ദിവസം തന്നെ പ്രതിക്കെതിരെ എസെക്സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments