Thursday, July 25, 2024
spot_imgspot_img
HomeLifestyle'നമ്മുടെ വീഡിയോ കാണുമ്പോൾ ചിലപ്പോൾ അരോചകം തോന്നാം. അതിൽ കാര്യമില്ല… പാമ്പിനെ കറി വച്ചാലോ ഏന്...

‘നമ്മുടെ വീഡിയോ കാണുമ്പോൾ ചിലപ്പോൾ അരോചകം തോന്നാം. അതിൽ കാര്യമില്ല… പാമ്പിനെ കറി വച്ചാലോ ഏന് ഫിറോസ് ചുട്ടിപ്പാറ

വ്യത്യസ്തമായ രുചികളും പാചകരീതികളും നമ്മുക് മുന്നിൽ അവതരിപ്പിക്കുന്ന ഫിറോസ് ചുട്ടിപ്പാറയെ അറിയാത്തവരായി ചുരുക്കം ചിലരെ കാണൂ. വിദേശത്ത് വച്ച് അനാകോണ്ട അടക്കമുള്ളവയെ പാചകം ചെയ്തും ഫിറോസ് ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് മുതലയെ ഗ്രിൽ ചെയ്യുന്ന വീഡിയോ ഒക്കെ ഫിറോസ് സമൂഹമാദ്ധ്യങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. അത് വൈറലാകുകയും ചെയ്‌തു.firoz chuttipara viral video in snake cooking

ഇപ്പോഴിതാ ഫിറോസ് കറിവയ്ക്കാനായി പാമ്പിനെ വാങ്ങുന്ന വീഡിയോ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. വിയറ്റ്നാമിലെ പാമ്പിന്റെ മാർക്കറ്റിലാണ് അദ്ദേഹമെത്തിയത്. പാമ്പിനെക്കൂടാതെ, എലി, കോഴി, കൊറ്റി എന്നിവയൊക്കെ കടയിലുണ്ടായിരുന്നു. ചേരയും മൂർഖനും അടക്കമുള്ള എല്ലാത്തിനും ജീവനുണ്ട്. ഇവ ഭക്ഷിക്കുന്നത് രാജ്യത്ത് നിയമവിധേയമാണ്.

വിഷമുള്ള പാമ്പിനെ പ്രത്യേകം കവറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഫിറോസ് വാങ്ങിയത് രണ്ട് പാമ്പിനെയാണ്. ഒരു പാമ്പിന് കിലോയ്ക്ക് രണ്ടായിരത്തി നാനൂറ് രൂപയാണ് വില. ‘നമ്മുടെ വീഡിയോ കാണുമ്പോൾ ചിലപ്പോൾ അരോചകം തോന്നാം. അതിൽ കാര്യമില്ല. കാരണം ഇവരുടെ സ്ഥിരം ഭക്ഷണമാണ്. നമ്മൾ ചിക്കനും മീനുമൊക്കെ വാങ്ങി കറിവയ്ക്കും പോലെ.’- അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments