കൊച്ചി: തനിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന വെളിപ്പെടുത്തലുമായി സിനിമാ മേഖലയിലെ ഹെയർ സ്റ്റൈലിസ്റ്റായ യുവതി.fired from film for speaking out against sexism hairstylist allegation
മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടിക്കെതിരെ ആണ് യുവതിയുടെ ആരോപണം. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റിക്ക് മുൻപാകെയും യുവതി മൊഴി നല്‍കിയിരുന്നു.
സജി മുറിയില്‍ വന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു പറഞ്ഞെന്നും യുവതി വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ തെളിവ് നിരത്തിയപ്പോള്‍ രാത്രി കതകില്‍ തട്ടി ഭീഷണിപ്പെടുത്തി. ഫെഫ്കയുടെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അപവാദം പ്രചരിപ്പിച്ച് ക്രമേണ സിനിമ മേഖലയില്‍ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പറഞ്ഞു.