തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസില്‍ വൻ തീപിടിത്തം. രണ്ട് സ്ത്രീകള്‍ മരിച്ചതായി റിപ്പോർട്ട്.
രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്.
രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്ബ് നാട്ടുകാര്‍ തന്നെ തീയണക്കുകയായിരുന്നു. എസി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്‍റെ കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ന് ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ചെറിയ സ്ഥലത്താണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. മുൻവശത്ത് ഗ്ലാസ് ഇട്ടിരുന്നു. ഓഫീസിന്റെ പിന്നിലൂടെ രക്ഷപ്പെടാൻ മാർഗമില്ലായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ അപകടത്തെപ്പറ്റി കൂടുതല്‍ വ്യക്തത വരികയുള്ളൂ.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരില്‍ ചിലർ ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്ക് രണ്ട് പേർ മരിച്ചിരുന്നു.