ലണ്ടൻ : ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സോമര്‍സെറ്റ് ഹൗസിലുണ്ടായ തീപിടിതത്തെ തുടർന്ന് ആർട്ട് മ്യൂസിയം അടച്ചു. ലോകപ്രശസ്ത സോമർസെറ്റ് ഹൗസ് മ്യൂസിയത്തിലെ ആർട്ട് ഗാലറി സംരക്ഷിക്കാൻ അഗ്നിശമനസേനയ്ക്കായി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ 125 അഗ്നിശമന സേനാംഗങ്ങൾക്ക് സംഭവം നഗരമധ്യത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.
ഇന്നലെ ഉച്ചയോടെ സോമർസെറ്റ് ഹൗസിൻ്റെ പടിഞ്ഞാറൻ ഭാഗത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തിൻ്റെ കാരണത്തെക്കുറിച്ച് പോലീസ് ഒരു വിവരവും നൽകിയിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നും സൂക്ഷിച്ചിരുന്നില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈ സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തെ തുടർന്ന് സോമർസെറ്റ് ഹൗസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.