Friday, May 31, 2024
spot_imgspot_img
HomeNewsIndiaഐ എസ് എൽ സെമിയിൽ എഫ്സി ഗോവ; മുംബൈ സിറ്റിനെ നേരിടും

ഐ എസ് എൽ സെമിയിൽ എഫ്സി ഗോവ; മുംബൈ സിറ്റിനെ നേരിടും

ഐഎസ്എൽ ഫുട്ബോൾ സെമിയിൽ എഫ്സി ഗോവ. പ്ലേഓഫിലെ രണ്ടാം നോക്കൗട്ട് മത്സരത്തിൽ ഗോവ 2-1ന് ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി.നോഹ് സഡൗയി(36-ാം മിനിറ്റ്),ബ്രെണ്ടൻ ഫെർണാണ്ടസ് (45-ാം മിനിറ്റ്) എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. ലാസർ സിർകോവിച്ചാണ് (45+4 മിനിറ്റ്) ചെന്നൈയുടെ ഗോൾ നേടിയത്.മുംബൈ സിറ്റിയാണ് ഗോവയുടെ സെമിയിലെ എതിരാളി. ആദ്യ സെമി 24ന് നടക്കും. 23 ന് നടക്കുന്ന ആദ്യ സെമിയിൽ ഒഡീഷ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സിനെ നേരിടും.മടക്ക സെമി ഫൈനൽ മത്സരങ്ങൾ 28, 29 തീയതികളിൽ നടക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments