തിരുവനന്തപുരം: സ്വന്തം മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് വിവിധ വകുപ്പുകള്‍ ചുമത്തി ശിക്ഷ വിധിച്ചത്.father raped his daughter
ഒന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ആയിരുന്നു കുട്ടിയെ 37 കാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോള്‍ ആണ് കുട്ടിയുടെ അമ്മ മരിച്ചത്.
അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഇതുവഴി പൊലീസില്‍ പരാതിയെത്തുകയുമായിരുന്നു.
1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നല്‍കണം. പിന്നാലെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനെെല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെ കെ അജിത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി.