Monday, July 22, 2024
spot_imgspot_img
HomeNewsIndia'സിറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും'; ഫരീദാബാദ് ആർച്ച് ബിഷപ്പ്

‘സിറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും’; ഫരീദാബാദ് ആർച്ച് ബിഷപ്പ്

ന്യൂഡല്‍ഹി: തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയിൽ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. Faridabad Archbishop says that Siromalabar Church member becoming Union Minister will increase BJP’s influence in Kerala

ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം പ്രതിഫലിക്കും. മണിപ്പൂരിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. വ്യാപക അക്രമം നടന്നിട്ടും വിശദമായ അന്വേഷണം നടന്നിട്ടില്ല.

മണിപ്പൂരിൽ ഗോത്രവർഗ്ഗങ്ങള്‍ തമ്മിലാണ് പ്രശ്നം തുടങ്ങിയതെങ്കിലും പിന്നീട് മറ്റ് തലങ്ങളിലേക്കും വ്യാപിച്ചു. മാർപാപ്പ – മോദി കൂടിക്കാഴ്ച പ്രോത്സാഹനജനക മാണെന്നും അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും ഫരീദാബാദ് രൂപതാധ്യക്ഷൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments