Thursday, July 25, 2024
spot_imgspot_img
HomeNewsIndiaഅവധിയാഘോഷിക്കാനെത്തിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണത്തിലേക്ക്

അവധിയാഘോഷിക്കാനെത്തിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണത്തിലേക്ക്

മുംബൈ: വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഏഴംഗ കുടുംബം ഒഴുക്കില്‍പെട്ടു, അഞ്ചുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.family of 7 swept away in swollen waterfall near mumbai details

80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. ഈ സമയം നിരവധി വിനോദസഞ്ചാരികൾ പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി. രക്ഷപ്പെടാനായി ഇവർ വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.

കുടുംബം പായല്‍ നിറഞ്ഞ പാറക്കെട്ടിലാണ് നിന്നിരുന്നതെന്നും ഇവിടെനിന്നും അടിയിലെ പാറക്കൂട്ടത്തിലേക്ക് കാല്‍വഴുതി വീണതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തെ തുടർന്ന് ഡാം ഭാഗത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ച്‌ സംശയമുണർന്നു. ഇവിടെ വെള്ളച്ചാട്ടത്തിന് നടുവില്‍ വരെ ഫുഡ്‌സ്റ്റാളുകളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല മതിയായ സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ സ്ഥലപരിചയമില്ലാത്ത വിനോദയാത്രികർ അപകടത്തില്‍ പെടുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments