Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsസെനറ്റ് ഹാളിനുള്ളിലെ മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കി എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍...

സെനറ്റ് ഹാളിനുള്ളിലെ മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കി എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ മർദ്ദിച്ചു; കോഴ ആരോപണം നേരിട്ട് വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍

കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ ആരോപണം ശക്തമാകുന്നു. മാർഗംകളി വിധികർത്താവ് പി.എൻ. ഷാജിയെ എസ്.എഫ്.ഐ.പ്രവർത്തകർ ക്രൂരമായി മർദിച്ചതായി ദൃക്സാക്ഷികള്‍.Eyewitnesses reveal the incident of PN Shaji’s suicide

കേസിലെ രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരുമായ കാസർകോട് സ്വദേശി ജോമെറ്റ് മൈക്കിള്‍, മലപ്പുറം സ്വദേശി സൂരജ് എന്നിവരാണ് എസ്.എഫ്.ഐ.ക്കെതിരേ രംഗത്തുവന്നത്.

സെനറ്റ് ഹാളിനുള്ളിലെ മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കിയെന്നും മർദ്ദിച്ചുവെന്നുമാണ് പ്രതികൾ പറഞ്ഞത്. വിധികർത്താവിനോട് ഷാജി, തനിക്ക് ത‍ടിയുണ്ടല്ലോടോ കിളച്ച് തിന്നൂടെ എന്ന ആക്ഷേപിക്കുകയും ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും ഹോക്കി സ്റ്റിക്ക് കൊണ്ടും ഷാജിക്ക് മർദ്ദനമേറ്റുവെന്നും ജോമറ്റ് മൈക്കിൾ പറഞ്ഞു.

ഷാജിയുടെ ബയോഡേറ്റ വായിച്ച്‌ കളിയാക്കി. അഞ്ജുവാണ് അടിക്കെടാ ഇവനെയെന്ന് പറഞ്ഞത്.

‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തില്‍ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യചെയ്യുമെ’ന്ന് ഇതിനിടെ ഷാജി പറഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

അഞ്ജു ഷാജിയെ മർദിച്ചില്ല. പക്ഷേ അവരാണ് നേതൃത്വം നല്‍കിയത്. നന്ദന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഷാജിയെ മർദിക്കുന്നതിന് ഞങ്ങള്‍ ദൃക്സാക്ഷികളാണ്. ഞങ്ങള്‍ക്കും മർദനമേറ്റു.

ഇതിനിടെ രക്തസമ്മർദം കുറയുന്നതായി ഷാജി പറഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ലെന്നു ജോമെറ്റ് മൈക്കിളും സൂരജും പറഞ്ഞു. അഭിഭാഷകന്റെ അടുത്തെത്തിയപ്പോഴാണ് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

എന്നാൽ ഇത്തരത്തിൽ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ വാദം. പോലീസ് കവലിലാണ് വിധികർത്താക്കളെ ഇരുത്തി ചോദ്യം ചെയ്തതെന്നാണ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ അക്ഷയ് പറഞ്ഞത്.

സംഘാടകരുടെ പക്കലുണ്ടായിരുന്ന ഷാജിയുടെ ഫോണിലേക്ക് തുടർച്ചയായി കോളുകളും സന്ദേശങ്ങളും വന്നപ്പോഴാണ് ഫോൺ പരിശോധിച്ചത്. അതിൽ ചില ടീമുകളുടെ ചെസ്റ്റ് നമ്പർ ഉൾപ്പെടെയുള്ള സന്ദേശങ്ങളുണ്ടായിരുന്നു.

ഷാജിയുടെ ഫോണിൽ നിന്ന് ജോമറ്റിനെയും സൂരജിനെയും വിളിച്ചുവരുത്തി. ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് അക്ഷയുടെ വിശദീകരണം. പ്രതികളുടെ പരാതിയിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments