Thursday, July 25, 2024
spot_imgspot_img
HomeCrime Newsശ്രീജ അവശനിലയിലായപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; അയച്ചുകൊടുത്തത് കൊടും ക്രിമിനലിന് : ശ്രീജയുടെ മരണത്തിൽ...

ശ്രീജ അവശനിലയിലായപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; അയച്ചുകൊടുത്തത് കൊടും ക്രിമിനലിന് : ശ്രീജയുടെ മരണത്തിൽ ശ്രീജിത്ത് റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയുടെ ആത്മഹത്യയില്‍ മുൻഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ആണ് ജീവനൊടുക്കിയത്.Ex-Husband’s Shocking Assault on Thiruvananthapuram Housewife

ശ്രീജയുടെ മുൻ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം ശ്രീജയെ മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകർത്തി അയച്ചുകൊടുത്തത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്കാണ്.

ഇതില്‍ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയത്. ശ്രീജയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഇവര്‍ അഞ്ചു ദിവസം മുന്‍പാണ് വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളില്‍നിന്ന് അകന്നത്. ഏറെനാലായി വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചിരുന്നു .

24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടില്‍ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments