Sunday, July 14, 2024
spot_imgspot_img
HomeNewsInternationalഇറ്റാലിയൻ എയർലൈനായ ഇറ്റയെ ലുഫ്താൻസ ഏറ്റെടുക്കുന്നു

ഇറ്റാലിയൻ എയർലൈനായ ഇറ്റയെ ലുഫ്താൻസ ഏറ്റെടുക്കുന്നു

ബർലിൻ: ഇറ്റലിയുടെ സ്റേററ്റ് എയർലൈൻഇറ്റാ (ഇറ്റാലിയ ട്രാൻസ്‌പോർട്ടോ എയ്‌റോ – ഇറ്റ) ലുഫ്താൻസ ഏറ്റെടുക്കുന്നതിന് EU കമ്മീഷൻ അംഗീകാരം നൽകി. കമ്പനിയിൽ നിലവിൽ 4,500 പേർ ജോലി ചെയ്യുന്നു, ലുഫ്താൻസ ഗ്രൂപ്പിൽ ഏകദേശം 99,000 പേർ ജോലി ചെയ്യുന്നു. ബ്രാൻഡുകൾ നിലനിർത്തിക്കൊണ്ടുതന്നെ ലുഫ്താൻസ ഇതിനകം സ്വിസ്, ഓസ്ട്രിയൻ, ബ്രസൽസ് എയർലൈൻസ് എന്നിവയെ ലയിപ്പിച്ചിട്ടുണ്ട്.ഐതിഹാസികമായ അലിറ്റാലിയ എന്ന പേരിന്റെ അവകാശം ഇറ്റ നേടിയെടുത്തു.

ഏറ്റെടുക്കൽ ലുഫ്താൻസയ്ക്ക് ലാഭകരമായ ഇറ്റാലിയൻ വിപണിയിലേക്ക് പ്രവേശനം നൽകുന്നു. ആദ്യഘട്ടത്തിൽ ലുഫ്താൻസ 41 ശതമാനം ഓഹരികൾ സ്വന്തമാക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണ്ണമായ ആഗിരണം സംഭവിക്കും. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നായ ലുഫ്താന്‍സയ്ക്ക് മികച്ച എയര്‍ലൈനുകളെന്ന നിലയില്‍ ആദരം ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments