Thursday, July 25, 2024
spot_imgspot_img
HomeNewsInternationalEuro cup 2024: ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക്

Euro cup 2024: ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക്

ബെർലിൻ: വമ്പന്മാർ അണിനിരന്ന ഗ്രൂപ്പ് ഡിയിലെ ഫ്രാൻസും നെതർലൻഡ്സിനെയും കടത്തിവെട്ടി ഓസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക്. നെതർലൻഡ്സിനെതിരെ പൊരുതി നേടി ജയച്ചതോടെ ഓസ്ട്രിയക്ക് ആറുപോയന്റായി പ്രീ ക്വാർട്ടറിൽ കടന്നു.

പോളണ്ടിനോട് സമനില വഴങ്ങിയ ഫ്രാൻസ് അഞ്ച് പോയിൻ്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ നാല് പോയിൻ്റുമായി നെതർലൻഡ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബെർലിനിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ ഡൊൻയെല്‍ മാലെന്റെയുടെ സെൽഫ് ഗോളിൽ ഓസ്ട്രിയ മുന്നിലെത്തി. 47-ാം മിനിറ്റിൽ ഗക്‌പോയിലൂടെ ഡച്ച് പട തിരിച്ചടിച്ചു. റൊമാനോ ഷ്മിഡ് ഉടൻ ഓസ്ട്രിയയെ മുന്നിലെത്തിച്ചു. 75-ാം മിനിറ്റിൽ മെംഫിസ് ഡിപായ് നെതർലൻഡിനായി സമനില ഗോൾ നേടി, എന്നാൽ 80-ാം മിനിറ്റിൽ മാർസെൽ സാബിറ്റ്സർ ഓസ്ട്രിയയുടെ വിജയഗോൾ നേടി. കൊടുക്കൽ വാങ്ങലുകളുടെ സവിശേഷതയായിരുന്ന കളിയിൽ പ്രതിരോധത്തിലെ പാളിച്ചകൾ ഡച്ച് ടീമിനെ പരാജയത്തിലേക്ക് നയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments