Sunday, April 14, 2024
spot_imgspot_img
HomeNewsസീറ്റ് നിഷേധിക്കപ്പെട്ട ഈറോഡ് എംപി ആത്മഹത്യക്ക് ശ്രമിച്ചു;അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സീറ്റ് നിഷേധിക്കപ്പെട്ട ഈറോഡ് എംപി ആത്മഹത്യക്ക് ശ്രമിച്ചു;അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ  എംപി  എ. ഗണേശമൂർത്തി  ആത്മഹത്യക്ക് ശ്രമിച്ചു. എ.ഗണേശമൂർത്തിയെ കോയമ്ബത്തൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Erode MP who was denied a seat tried to commit suicide

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എ ഗണേശമൂര്‍ത്തി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.

ഡിഎംകെ ഈറോ‍ഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെഎ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഗണേശമൂര്‍ത്തിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു.

ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസ്സുകാരനായ എ ഗണേശമൂര്‍ത്തി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി.

സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.ഡിഎംകെ മനത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments