ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന നിലപാട് വിവാദമായതോടെ മലക്കം മറിഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാർത്താസമ്മേളനത്തിൽ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇ.പി പറഞ്ഞിരുന്നു.എന്നാല്‍ ഇത് ചർച്ചയായത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇ.പിയെ തള്ളി രംഗത്തെത്തി എത്തുകയും. കേരളത്തിൽ മത്സരം ഇടത് വലത് മുന്നികൾ തമ്മില്ലയിരിക്കുമെന്നും പറഞ്ഞു.
ഇതോടെ ഇ പി തൻ്റെ നിലപാടിൽ നിന്ന് മാറുകയും, തുടർന്ന് ഒരു സംശയത്തിനും ഇടമില്ലാത്ത വിധം മുഖ്യമന്ത്രി തന്നെ ഇതിൽ വ്യക്തമാക്കിയിട്ടുണ്ടന്നും, പാര്‍ട്ടിക്ക് ഒരു നയമേ ഉള്ളൂ, അതാണ് പാര്‍ട്ടി പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.