Wednesday, April 17, 2024
spot_imgspot_img
HomeNewsIndiaകെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല;വീണ്ടും നാലുദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു

കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല;വീണ്ടും നാലുദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെനാലുദിവസത്തേക്ക് കൂടി ഇ ഡി യുടെ കസ്റ്റഡയിലേക്ക് വിടാൻ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

അഭിഭാഷകൻ രമേശ് ഗുപ്ത മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടിയും അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവും സ്പെഷ്യല്‍ കൗണ്‍സില്‍ സൊഹെബ് ഹൊസൈനും ഇ ഡി ക്ക് വേണ്ടിയും ഹാജരായി. അതേസമയം, പ്രത്യേകം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വന്തമായി കാര്യങ്ങള്‍ പറയാൻ അരവിന്ദ് കെജ്‌രിവാളിനെ കോടതി സമയം അനുവദിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments