Sunday, April 14, 2024
spot_imgspot_img
HomeNewsIndiaമദ്യനയ അഴിമതിക്കേസ്: ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍

മദ്യനയ അഴിമതിക്കേസ്: ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍

ബംഗലൂരു: മദ്യനയ അഴിമതി ക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തിയതിനെ തുടർന്ന് ഉച്ചയോടെ കവിതയെ ഇഡി കസ്റ്റഡിയിലെടുത്തത് ശേഷം വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുന്‍ തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളാണ് കവിത. ഡല്‍ഹിയിൽ സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസൻസ് സ്വകാര്യമേഖലയ്ക്ക് 2012ല്‍ കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിച്ചതിന്നും ഇഡി തെളിവ് കണ്ടെത്തിയിരുന്നു. മദ്യവ്യവസായികൾക്കും ഒരുപാട് ലാഭം ലഭിച്ചുവെന്നും ഇതില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്‍മി നേതാവ് വിജയ് നായരും ഉള്‍പ്പെട്ടു എന്നതുമാണ് മറ്റൊരു ആരോപണം.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും.

ഇതേസമയം ആം ആദ്‍മി നേതാവ് അരവിന്ദ് കെജ്രിവാളിനോടും മദ്യ അഴിമതിക്കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാകാൻ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments