Sunday, July 14, 2024
spot_imgspot_img
HomeNewsയുകെയിലെ ഇ-കോളി ബാധ; ഗുരുതര പൊതുജനാരോഗ്യ പ്രതിസന്ധിയെന്ന് ആരോഗ്യ വിദഗ്ധര്‍, 28 ദിവസത്തിനകം രണ്ട് മരണം

യുകെയിലെ ഇ-കോളി ബാധ; ഗുരുതര പൊതുജനാരോഗ്യ പ്രതിസന്ധിയെന്ന് ആരോഗ്യ വിദഗ്ധര്‍, 28 ദിവസത്തിനകം രണ്ട് മരണം

യുകെയിലെ ഇ-കോളി ബാധ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം ആണെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍. ഇതോടൊപ്പം മാരകമായ ബാക്ടീരിയ പിടിപെട്ടതിന്റെ ഫലമായി മരണങ്ങള്‍ സംഭവിച്ചതായുള്ള സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നിലവിലെ ബാക്ടീരിയ ബാധിച്ച് 28 ദിവസത്തിനകം രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.

ലെറ്റൂസില്‍ നിന്നും പകര്‍ന്ന രോഗബാധ മൂലം ചുരുങ്ങിയത് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ പകര്‍ച്ചവ്യാധി ഗുരുതരമായ പൊതുജന ആരോഗ്യ പ്രശ്‌നമാണെന്ന് റീഡിംഗ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജി ലെക്ചറര്‍ ഡോ. എയ്ഡന്‍ ടെയ്‌ലര്‍ പറഞ്ഞു. അതേസമയം ഇതിനെതിരെ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments