Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsപിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി; ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു

പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി; ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു

കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസ് ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ആയിരുന്നു അപകടം.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ആന്റണിക്ക് പൊള്ളൽ ഏറ്റത്. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments