തിരുവനന്തപുരം: മൈനാഗപ്പള്ളി സ്വദേശിനിയെ തിരുവോണ ദിനത്തില്‍ മദ്യലഹരിയില്‍ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കാർ ഒന്ന് നിർത്തിയിരുന്നെങ്കില്‍ ആ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍.dr sreekutty life
കണ്ടുനിന്നവർ വണ്ടി എടുക്കരുതേ എന്ന് വിളിച്ചു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ അജ്‌മല്‍ അതിവേഗം കാർ മുന്നോട്ടെടുക്കുകയായിരുന്നെന്നും അവർ പറയുന്നു. കാറിടിച്ചതിന്റെ ആഘാതത്തില്‍ ഉയർന്നുപൊങ്ങിയ കുഞ്ഞുമോള്‍ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീണു.
അതേസമയം അപകടക്കേസില്‍ അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ കുടുംബം താളപ്പിഴകളുടെ രംഗവേദിഎന്ന് റിപ്പോർട്ട്.
പതിനെട്ടാം വയസിൽ വീട്ടിലെ ഡ്രൈവറുമൊത്ത് മദ്രാസിലേക്ക് ഒളിച്ചോടിയ ശ്രീക്കുട്ടിയെ നാട്ടുകാർ ഇന്നും ഓർക്കുന്നു. അതിനൊരു കാരണമുണ്ട്. ശ്രീക്കുട്ടി ഒളിച്ചോടിയത് വെറും ഡ്രൈവർക്കൊപ്പം മാത്രമായിരുന്നില്ല. അയാൾ നാട്ടിൽ അറിയപ്പെടുന്ന ഒരു കുതിര ട്രെയിനറുമായിരുന്നു.
എന്നാൽ മദ്രാസിലേക്കുള്ള ആ ഒളിച്ചോട്ടത്തിന്റെ അമ്പരപ്പ് മാറും മുൻപേ ശ്രീക്കുട്ടി നാട്ടിൽ തിരിച്ചെത്തി. കൈയിൽ ഒരു കുഞ്ഞുമുണ്ടായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു.
പിന്നീട് ഒരു സുപ്രഭാതത്തിൽ കോയമ്പത്തൂരിലേക്ക് എം.ബി.ബി.എസ് പഠനത്തിനായി ശ്രീക്കുട്ടി പോയി. പിന്നീട് നാട്ടിൽ തിരിച്ചെത്തുന്നത് ഡോക്ടറായാണ്. ഈ ഇമേജിൽ ഒരു വിവാഹം കഴിച്ചു. അതും ഏറെനാൾ നീണ്ടുനിന്നില്ല. ബന്ധം വേർപിരിഞ്ഞു.
ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിൽ ജൂനിയർ ഡോക്ടറായെത്തിയത്. അവിടെ നിന്ന് നെയ്യാറ്റിൻകരയിൽ നിത്യേന വന്നുപോവുന്നത് പ്രയാസമാണെന്ന് പറഞ്ഞ് കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷന് സമീപം വാടകവീടെടുത്തു.
ഈ വീട്ടിൽ താമസമാവുന്നതിന് തൊട്ടുമുപൻപാണ് അജ്മലിനെ ആശുപത്രിയിൽ വച്ച് പരിചയപ്പെട്ടതും സൗഹൃദത്തിലായതും.
ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീകുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. അവിടെ മദ്യപാനവും രാത്രി വൈകിയുള്ള പാർട്ടികളുമെല്ലാം പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം പിതാവ് ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവും എടുത്തായിരുന്നു അവരുടെ ആദ്യത്തെ ഒളിച്ചോട്ടം. മാതാവിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടക്കുന്ന വീടാണ് ഡോക്ടറുടെ നെയ്യാറ്റിൻകരയിലെ വീട് ഇപ്പോൾ.