നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വെള്ളിയാഴ്ച നടന്ന ദോഹ ഡയമണ്ട് ലീഗ് 2024-ൽ രണ്ടാം സ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡലൽ നേടിയത്.
ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ അഹമ്മദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് മത്സരം അവസാനിച്ചത്.ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നീരജ് ചോപ്ര പതുക്കെ തുടങ്ങിയെങ്കിലും തൻ്റെ അവസാന ശ്രമത്തിൽ 88.36 മീറ്റർ എറിഞ്ഞ് ശക്തമായി ഫിനിഷ് ചെയ്‌തു, നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യനും ടോക്കിയോ 2020-ലെ വെള്ളി മെഡൽ ജേതാവുമായ ചെക്കിയയുടെ ജാക്കൂബ് വാഡ്‌ലെച്ചിനെക്കാൾ 2 സെൻ്റിമീറ്റർ അകലെയാണ് നീരജ് ചോപ്ര ഫിനിഷ് ചെയ്തത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 84.93 മീറ്റർ ദൂരമെറിയാൻ സാധിച്ചു. എന്നാൽ മൂന്നാം ശ്രമത്തില്‍ 86.24 മീറ്ററും നാലാം ശ്രമത്തില്‍ 86.18 മീറ്ററുമെത്തി. തുടർന്ന് അഞ്ചമത്തെയും അവസാനത്തെയും ശ്രമത്തില്‍ 88.36 മീറ്റർ നേടിക്കൊണ്ട് നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തത് എത്തുകയായിരുന്നു.
Two centimetres between our Golden boy and glory. 🫡
— Inspire Institute of Sport (@IIS_Vijayanagar) May 10, 2024
Sport. There’s nothing like it. ♥️
📹: Wanda Diamond League#CraftingVictories 🇮🇳 #NeerajChopra #DohaDL pic.twitter.com/IaedQUZTE2