Wednesday, April 17, 2024
spot_imgspot_img
HomeCrime Newsആശുപത്രി വളപ്പില്‍ ആളുകള്‍ക്കിടയില്ലൂടെ മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്ത് നായ; ഭയന്ന് വിറച്ച്‌ ആളുകള്‍, അന്വേഷണം

ആശുപത്രി വളപ്പില്‍ ആളുകള്‍ക്കിടയില്ലൂടെ മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്ത് നായ; ഭയന്ന് വിറച്ച്‌ ആളുകള്‍, അന്വേഷണം

ലഖ്‌നൗ: അറ്റുപോയ കൈപ്പത്തി കടിച്ചുപിടിച്ച്‌ ആശുപത്രി വളപ്പിലൂടെ കറങ്ങിനടന്ന് തെരുവുനായ. ഉത്തർപ്രദേശിലെ ലക്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.dog with hand

മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്തത് തെരുവുനായ ആശുപത്രി വളപ്പിലൂടെ നടപ്പോൾ അവിടെ നിന്നവർ ശെരിക്കും ഞെട്ടിവിറച്ചുപോയി. തുടർന്ന് നായയെ ഇവിടെയുണ്ടായിരുന്നവർ ഓടിച്ചുവിടാൻ ശ്രമിച്ചു. ഇതോടെ ആശുപത്രിയിലെ പൂന്തോട്ടത്തിലേക്ക് എത്തിയ നായ കൈപ്പത്തി അവിടെ ഉപേക്ഷിച്ച്‌ ഓടിപ്പോയി.

പിന്നാലെയെത്തിയ ആശുപത്രി ജീവനക്കാർ കൈപ്പത്തി എടുത്ത് മാറ്റി. ഇവ‌ർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈപ്പത്തി കൈമാറിയിട്ടുണ്ട്.

അതേസമയം എവിടെനിന്നാണ് നായക്ക് കൈപ്പത്തി ലഭിച്ചതെന്നോ ആരുടേതാണ് ഈ കൈപ്പത്തിയെന്നോ അറിവായിട്ടില്ല. മോർച്ചറിയില്‍ നിന്നും ഏതെങ്കിലും കൈപ്പത്തി നഷ്‌ടമായിട്ടുണ്ടോ എന്ന് ആശുപത്രി അധികൃതർ അന്വേഷിച്ചുവരികയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments