ബംഗളൂരു: ‘സേവ് ദ ഡേറ്റ്’ വ്യത്യസ്തമാക്കാന്‍ നോക്കി പിടിച്ചിരിക്കുയാണ് യുവ ഡോക്ടര്‍. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ജോലി നഷ്ടമായിരിക്കുകയാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് വൈറലായ സംഭവം.doctors save the date photoshoot viral
ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു ഇരുവരുടെയും സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്. തുടർന്ന് ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് വീഡിയോ ഷൂട്ട് ചെയ്തത്.
കൂടാതെ രോഗിയായി ഒരു സുഹൃത്തിനെയും അവർ തയ്യാറാക്കി. സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ് ഈ വീഡിയോ. അതിനിടെ വിടേപ് ചിത്രീകരിക്കുന്നതിനിടെ എല്ലാവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം
ഏതായാലും വീഡിയോ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
സംഭവത്തിൽ സര്‍ക്കാര്‍ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണെന്നും, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്സിലൂടെ പ്രതികരിച്ചു.