സോഷ്യൽ മീഡയ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോഴിതാ ദിയ വിവാഹിതയായിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്.diya got married to aswin
അശ്വിനാണ് വരൻ. എഞ്ചീനിയറായി ജോലി ചെയ്ത് വരികയാണ് അശ്വിന്‍. ദിയയ്ക്ക് എല്ലാ കാര്യങ്ങളിലും പൂര്‍ണപിന്തുണയുമായി അശ്വിനും കൂടെയുണ്ട്. തന്റെ ബിസിനസ് പൊട്ടിപ്പൊളിഞ്ഞ് നിന്ന സമയത്ത് താങ്ങായി കൂടെ നിന്നത് അശ്വിനാണ്. മുന്നോട്ട് പോവാനും ബിസിനസ് തിരിച്ച് പിടിക്കാനും സഹായിച്ചത് അശ്വിനാണെന്നും ദിയ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തോടനുബന്ധിച്ചു പല പല വീഡിയോകൾ ദിയയും സഹോദരിമാരും അമ്മ സിന്ധുവും അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ വിവാഹ തിയ്യതി അപ്പോഴും മറച്ചു വെച്ചു. മെഹന്ദി ആഘോഷങ്ങള്‍ നടത്തിയെന്നും അതുമായി ബന്ധപ്പെട്ട് സഹോദരിമാരെല്ലാം മെഹന്ദിയുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു.