Monday, September 16, 2024
spot_imgspot_img
HomeCinema'പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്, സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല,പവർ ഗ്രൂപ്പ് ഇപ്പോഴും...

‘പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്, സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല,പവർ ഗ്രൂപ്പ് ഇപ്പോഴും എനിക്ക് പിന്നാലെ’: വിനയൻ

കൊച്ചി: സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ.Director Vinayan said that Power Group has an actor who is a state minister

പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് നേരെ മാത്രമല്ല ഉള്ളത്. പവർ ഗ്രൂപ്പുകളെ കുറിച്ച് ആദ്യം പരാമർശിച്ചത് താനെന്നും വിനയൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ശ്രമിച്ചത് പതിനനഞ്ചംഗ പവർ ഗ്രൂപ്പ്.

പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്. സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല. പവർ ഗ്രൂപ്പ് ഇപ്പോഴും എനിക്ക് പിന്നാലെ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കണം. മാക്ടയെ തകർത്തത് ഒരു നടൻ, 40 ലക്ഷം അഡ്വാൻസ് വാങ്ങി സിനിമ ചെയ്‌തില്ല.

സിനിമയിലെ ചിലര്‍ ചേര്‍ന്ന് മാക്‌ട ഫെഡറേഷനെ തകര്‍ത്തതാണെന്നും അതിന്‍റെ തിക്‌ത ഫലങ്ങളാണ് സിനിമ മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.

എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്, ഇത് കാലത്തിന്റെ കാവ്യ നീതിയെന്നും വിനയന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?

സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്..അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്.

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്‌ളാക്‌മെയില്‍ തന്ത്രം.

വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍..

ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറയാന്‍ ഏതു ജൂണിയര്‍ ആര്‍ട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയില്‍ ഉണ്ടായതിന്റെ രണ്ടാം വര്‍ഷം നിങ്ങള്‍ അതിനെ തകര്‍ത്ത് നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments