Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsഗോവിന്ദന്‍ ഉള്‍പ്പെടെ മാറിയിട്ടും നിലപാടില്‍ ഉറച്ച് പിണറായി നില്ക്കുന്നത് കസേരയിളകുന്നുവെന്ന ഭയത്തിലോ? ;സിപിഐയുടെ കടുത്ത വിമര്‍ശനം...

ഗോവിന്ദന്‍ ഉള്‍പ്പെടെ മാറിയിട്ടും നിലപാടില്‍ ഉറച്ച് പിണറായി നില്ക്കുന്നത് കസേരയിളകുന്നുവെന്ന ഭയത്തിലോ? ;സിപിഐയുടെ കടുത്ത വിമര്‍ശനം നേതൃമാറ്റം ലക്ഷൃമിട്ടോ?.കടും പിടുത്തം തുടര്‍ന്നാല്‍ കോൺഗ്രസുമായി സഖ്യത്തിന് സിപി ഐ!. സിപിഎമ്മിന് കൂനിന്‍മേല്‍ കുരുവായി എസ്എഫ്ഐയുടെ അതിക്രമങ്ങൾ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം സിപിഎം പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സിപിഐ നേതാക്കളുടെ വിമര്‍ശനം മുന്നണിക്കുള്ളില്‍ അനൈക്യത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.Despite deciding to change including MV Govindan, Pinarayi did not change

തോല്‍വിയുടെ വിമര്‍ശനത്തിനു പിന്നാലെ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ് യു നേതാവിന് മര്‍ദനമേറ്റ വിഷയത്തില്‍ എസ്എഫ്ഐയ്ക്ക് എതിരെ ബിനോയ്‌ വിശ്വം ഉള്‍പ്പെടെ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദത്തിനും കാരണമായിരിക്കുകയാണ്.

അതേസമയം എല്ലാ നേതാക്കളുടെയും ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും അദ്ദേഹത്തിന്‍റെ ധാര്‍ഷ്ട്യമാണ് തോല്‍വിക്ക് തന്നെ കാരണമെന്നും ഇവര്‍ പറയാതെ പറയുകയാണെന്നും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

കാരണം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വരെ മാറണം എന്ന തീരുമാനം എടുത്തിട്ടും മുഖ്യമന്ത്രി നിയമസഭയില്‍ വരെ എസ്എഫ്ഐയെ ന്യായീകരിക്കുന്ന നിലപാട് എടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടെന്നാണ് വിവരം.

അതേസമയം ബിനോയ്‌ വിശ്വം എസ്എഫ്ഐയ്ക്ക് എതിരെ നടത്തിയ പ്രസ്താവനയില്‍ സിപിഎമ്മും എസ്എഫ്ഐയും അസ്വസ്ഥരാണ്.ഇതിന് പിന്നാലെ സിപിഐ മലപ്പുറം ജില്ലാ ക്യാമ്പിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

ഒരേ മുന്നണിയില്‍ ആണെങ്കിലും സിപിഎം തങ്ങളെ അവഗണിക്കുന്നു എന്നതാണ് സിപിഐയുടെ പൊതുവികാരം. ഇതോടെ അണികള്‍ക്കിടയില്‍ മുന്നണി മാറണമെന്ന അഭിപ്രായവും ശക്തമാണ്.

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എം കടുംപിടുത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിന് ?

സി.പി.എം അവഗണന സഹിക്കാവുന്നതിലും അപ്പുറമെന്നും പ്രതിനിധികൾ പറഞ്ഞു. ആഭ്യന്തര വകുപ്പ് ദുർബലമെന്നും തിരൂരിലെ ക്യാമ്പിൽ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ കൂടുതൽ ചർച്ചകളിലേക്ക് കടക്കാൻ നേതൃത്വം അനുവദിച്ചില്ല. ഇത്തരം ചർച്ചകൾ ക്യാമ്പിൽ വേണ്ടെന്നും നേതൃത്വം വിലക്കി.

ലോക് സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി  ബിനോയ്‌ വിശ്വം പറഞ്ഞു . പരാജയത്തെ പരാജയമായി അംഗീകരിച്ച് വീഴ്ചകൾ കണ്ടെത്തി തിരുത്തണം.ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം മലപ്പുറം തിരൂരില്‍ പറഞ്ഞു.

സിപിഐ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിയ കാര്യങ്ങളോടു വിയോജിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്എഫ്ഐ വിഷയത്തിലും സ്വീകരിച്ചത് വിഭിന്ന നിലപാടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടതുമുന്നണിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ് യു നേതാവിന് മര്‍ദനമേറ്റ വിഷയത്തില്‍ എസ്എഫ്ഐയെ മുഖ്യമന്ത്രി നിയമസഭയില്‍ പൂര്‍ണമായി ന്യായീകരിച്ചതിനു പിന്നാലെയാണ് രൂക്ഷവിമര്‍ശനുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്.

ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നും നിങ്ങള്‍ നടത്തിയ ആക്രമണങ്ങളെ വിവിധ തലത്തില്‍ നേരിട്ടാണ് എസ്എഫ്ഐ വളര്‍ന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എസ്എഫ്ഐ ശൈലി തിരുത്തണമെന്നും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ ആരോപിച്ചു.

എസ്എഫ്ഐയുടേതു പ്രാകൃത ശൈലിയാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥമറിയില്ല. ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി എസ്എഫ്ഐക്കാര്‍ക്ക് അറിയില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രം എസ്എഫ്ഐയെ പഠിപ്പിക്കണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനു കാരണം കേന്ദ്രത്തിലെ ബിജെപി വിരുദ്ധത കോണ്‍ഗ്രസിന് അനുകൂലമായതണെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഭരണവീഴ്ചയും പരിശോധിക്കണമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയായിരുന്നു.

കണ്ണൂരില്‍ പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോഴും ശക്തമായ നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്. കണ്ണൂരിലെ സംഭവങ്ങള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

സിപിഐഎമ്മിനും എസ്എഫ്‌ഐക്കുമെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മുന്‍ എംപിയും സിപിഐഎം നേതാവുമായ എന്‍എന്‍ കൃഷ്ണദാസ്.

ഏതൊരു പ്രസ്ഥാനത്തെയും പോലെ തിരുത്തേണ്ട പിശകുകള്‍ എസ്എഫ്‌ഐക്കും സംഭവിക്കാം. അത് തിരുത്തി മുന്നോട്ട് പോകണം. ആ പ്രസ്ഥാനത്തെ വലതുപക്ഷത്തിന് കൊത്തിവലിക്കാന്‍ എറിഞ്ഞുകൊടുക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. 

മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുതെന്ന് ബിനോയ് വിശ്വത്തിന് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത് വന്നു. വസ്തുത മനസ്സിലാക്കണമെന്നും പിഎം ആർഷോ ആവശ്യപ്പെട്ടു. ചരിത്രം അറിയില്ല എന്നാണ് വിമർശനം.

ഞങ്ങൾ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആർഷോ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments