‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജന്‍ ചിത്രത്തിലെ ശാരിയും കാർത്തികയും അനശ്വരമാക്കിയ നിമ്മിയേയും സാലിയേയും മലയാളികൾക്ക് മറക്കാനാവില്ല. ഇപ്പോഴിതാ നാലു പതിറ്റാണ്ടിനപ്പുറം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഈ നായികമാർ.desadanakilikal karayarilla viral photo
തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി പത്മരാജന്‍റെ പത്നി രാധാ ലക്ഷ്മിയും ഉണ്ടായിരുന്നു. പത്മരാജന്റെ മകൻ അനന്തപത്മനാഭനാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രമായിരുന്നു ദേശാടനക്കിളി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ സിനിമയിലെ ശക്തമായ കഥാപാത്രങ്ങൾ. വളരെ വ്യത്യസ്തമായൊരു പ്രമേയം കൈകാര്യം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദത്തെ കുറിച്ചാണ് സംസാരിച്ചത്. സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായും ഈ ചിത്രം വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മോഹൻലാൽ, ഉർവശി, ജലജ, ജഗതതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ