Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsദേശാഭിമാനി മുൻ ചീഫ് റിപ്പോർട്ടർ ബിജി കുര്യൻ അന്തരിച്ചു

ദേശാഭിമാനി മുൻ ചീഫ് റിപ്പോർട്ടർ ബിജി കുര്യൻ അന്തരിച്ചു

കോട്ടയം: ദേശാഭിമാനി മുൻ ചീഫ് റിപ്പോർട്ടർ ബിജി കുര്യൻ (60)അന്തരിച്ചു.
കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്.desabhimani former Chief Reporter BG Kurian passed away

കേരള പത്രപ്രവർത്തക യൂണിയന്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു. പൊളിറ്റിക്കൽ റിപ്പോർട്ടിംഗിൽ പ്രഗത്ഭനായിരുന്ന ബിജി കുരൃൻ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയ റിപ്പോർട്ടുകൾ മാധൃമപ്രവർത്തകർക്കുള്ള ഏറ്റവും മികച്ച റഫറൻസുകളാണ്.

1996ലാണ് ദേശാഭിമാനി പത്രാധിപ സമിതിയംഗമായി ചേർന്നത്.
1986ൽ ജനനി വാരിക സഹപത്രാധിപരായി പത്രപ്രവർത്തനം തുടങ്ങി. 1989 മുതൽ ഏഴ് വർഷം മംഗളം ദിനപത്രത്തിൽ സബ് എഡിറ്ററായിരുന്നു.

ദേശാഭിമാനി കൊച്ചി, കോട്ടയം, തൃശൂർ, പത്തനംതിട്ട, തിരുവന ന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായി. കെയുഡബ്ല്യുജെ ദേശാഭിമാനി കോ ഓർഡിനേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു.

അയ്മനം പരസ്പരം വായനക്കൂട്ടത്തിന്റെ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസിക പുരസ്കാരം, മികച്ച റിപ്പോർട്ടർക്കുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ പുരസ്കാരം എന്നിവയ്ക്ക് അർഹനായി.

റിട്ട. അധ്യാപകൻ പരേതനായ കുഴിമറ്റം പാറയിൽ ചിറപ്പുറത്ത് സി വി കുര്യന്റെയും പിഡബ്ല്യുഡി മുൻ  ജീവനക്കാരി കൂരോപ്പട ചെന്നാമറ്റം ചേന്നനാപൊയ്കയിൽ സി കെ മറിയാമ്മയുടെയും മകനാണ്. ഭാര്യ: പള്ളം പള്ളിക്കുന്നേൽ ഷീല എലിസബത്ത്. മക്കൾ: അബു ബി കുര്യൻ,
റിബു ബി ജോസഫ്.

ബിജി കുര്യന്റെ സംസ്കാരം മാർച്ച് 31 ഞായർ ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കൂരോപ്പട എടക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ. മൃതദേഹം ഞായർ രാവിലെ 7.30 ന് പാമ്പാടി – കൂരോപ്പട റൂട്ടിൽ ചെന്നാമറ്റത്തെ വസതിയിൽ കൊണ്ടുവരും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments