കൊച്ചി : അന്തരിച്ച സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും.
14ന് ശനിയാഴ്ച ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാകും ഭൗതിക ശരീരം എയിംസിന് കൈമാറുക.
മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. നാളെ വൈകിട്ട് വസന്ത്കുഞ്ചിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം മറ്റന്നാള്‍ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.