Saturday, April 20, 2024
spot_imgspot_img
HomeNewsIndia'ഭയത്തെ മറികടക്കാൻ ഞാനത് ചെയ്യുന്നു', വൈറൽ ആയി യുവതിയുടെ അവസാന പോസ്റ്റ്, കൊടുംവനത്തിൽ മൃതദേഹം

‘ഭയത്തെ മറികടക്കാൻ ഞാനത് ചെയ്യുന്നു’, വൈറൽ ആയി യുവതിയുടെ അവസാന പോസ്റ്റ്, കൊടുംവനത്തിൽ മൃതദേഹം

ബോഗോട്ട: പര്‍വതങ്ങള്‍ക്ക് മുകളിലൂടെ പറക്കാനുള്ള ഭയം മാറ്റുകയാണെന്നു പറഞ്ഞു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവതി പാരാഗ്ലൈഡര്‍ അപകടത്തില്‍ മരിച്ചു. കൊളംബിയയിലെ 27 കാരിയായ ഡാനിയേല ബാരിയോസ് ആണ് മരിച്ചത്. മൃതദേഹം വനത്തില്‍ നിന്ന് കണ്ടെടുത്തു.dead body found in forest

ad

ഭയം മറികടക്കാന്‍ വേണ്ടിയാണെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞ ശേഷമായിരുന്നു യാത്ര. ‘എന്റെ ഭ്രാന്തമായ കാര്യങ്ങളില്‍ എന്നോടൊപ്പം ചേരൂ… നമുക്ക് ഒരു ഭയത്തെ മറികടക്കാം’- സമൂഹ മാധ്യമത്തിൽ തന്റെ അവസാന സന്ദേശത്തിലെ ഡാനിയേലയുടെ വാചകം ഇതായിരുന്നു.

അപകടകാരണം വ്യക്തമായിട്ടില്ല. കൂടെയുണ്ടായിരുന്ന പൈലറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. യുവതി ഗ്ലൈഡറിലെ കസേരയില്‍ നിന്ന് തെന്നിവീണതാണെന്നാണ് അനുമാനം. 200 മീറ്ററോളം താഴെയുള്ള വനത്തിലേക്ക് വീണതായി പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments