Saturday, April 20, 2024
spot_imgspot_img
HomeCinemaനടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു!

നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു!

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹം വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇനിയും മറ്റുള്ളവരിലൂടെ ജീവിക്കും. danial balaji donates eyes

തന്റെ കണ്ണുകള്‍ മരണശേഷം ദാനം ചെയ്യുന്നതിന് നടന്‍ നേരത്തെ സമ്മതം നല്‍കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ ബാലാജി അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.

ഡാനിയല്‍ ബാലാജി കമല്‍ ഹാസന്‍ റിലീസ് ചെയ്യാത്ത ‘മരുതനായകം’ എന്ന ചിത്രത്തിലെ യൂണിറ്റ് മാനേജര്‍ ആയിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയല്‍ രംഗത്തേക്ക് താരം തിരിഞ്ഞു. സീരിയലുകളില്‍ ശ്രദ്ധ നേടിയ ബാലാജി തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.

കാക്ക കാക്ക, പൊള്ളാധവന്‍, വേട്ടയാട് വിളയാട്, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഡാനിയല്‍ ബാലാജി തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്കും കടന്നുവരുന്നത്. മലയാളത്തില്‍ ബ്ലാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments