തിരുവനതപുരം: ബിജെപിയിൽ നായർ സമുദായത്തിലുള്ള പ്രത്യേകിച്ച് എൻഎസ്എസ് വുമായി അടുപ്പമുള്ള നേതാക്കളെ വെട്ടി നിരത്തുകയും സൈബർ ആക്രമണത്തിന് വിധേയമാവുകയും ചെയ്യുന്നതിൽ സമുദായ നേതൃത്വത്തിന് കടുത്ത പ്രതിഷേധം.
ഇക്കാര്യത്തിൽ നേതൃത്വം പരസ്യ പ്രതികരണത്തിന് തയ്യാറല്ലെങ്കിലും വർഷങ്ങളായി എൻഎസ്എസ് നേതൃത്വവുമായി അടുപ്പമുള്ള നേതാക്കളെ
ടാർഗറ്റ് ചെയ്യുന്നതിൽ സംഘടന ശക്തമായ പ്രതിഷേധത്തിലാണ്. നായർ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ബിജെപി നേതൃത്വം പാർട്ടി പദവികളിലും മറ്റ് കേന്ദ്രസർക്കാർ നോമിനേഷനുകളിലും
ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കവേയാണ് അടുത്തയിടെ രൂക്ഷമായ സൈബർ ആക്രമണം സമുദായത്തിന് നേരെയുണ്ടായത്.
കഴിഞ്ഞദിവസം എൻഎസ്എസ് ആസ്ഥാനത്ത് രാഖി കെട്ടാൻ അനുവദിച്ചില്ല എന്ന തലക്കെട്ടിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും അടുപ്പമുള്ള നേതാക്കൾക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. പാർട്ടിയോട് അനുകൂലിക്കുന്ന വിഭാഗം എന്ന വ്യാജേന ഒരു അജണ്ട നടപ്പാക്കുകയാണ് ഇതിനുള്ള ലക്ഷ്യമെന്ന് കരുതുന്നു.
സംഘടനയിൽ അഴിച്ചു പണിയും നേതൃമാറ്റവും വരുന്ന ഘട്ടത്തിൽ എല്ലാം ഇത്തരത്തിൽ സൈബർ ആക്രമണത്തിന് എൻഎസ്എസ് നേതൃത്വവുമായി ചേർന്ന് നിൽക്കുന്ന നേതാക്കൾക്കെതിരെ ഉയരുന്നതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കളെ അടച്ചാക്ഷേപിക്കുകയും അതുവഴി സംഘടനയിലും കേന്ദ്രസർക്കാരിലും ലഭിക്കാവുന്ന പദവികൾ തട്ടിക്കളയുക ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
കഴിഞ്ഞ അഞ്ചുവർഷമായി എൻഎസ്എസ് അനുകൂല നേതാക്കളെ നിലം തൊടാതെ നിർത്തുകയാണെന്ന് സംഘടനക്കുള്ളിൽ വിമർശനമുണ്ട്.
എൻഎസ്എസുമായി ബന്ധമുള്ള നേതാക്കൾക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കിൽ എതിർ സമുദായ സംഘടനയെ കൊണ്ട്
ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതും സമീപകാല പ്രവണതയാണ്.
എൻഎസ്എസ് നേതൃത്വം എന്നും സമദൂര സിദ്ധാന്തമാണ്
തെരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കാനുള്ളതെങ്കിലും അണികളിൽ ബഹുഭൂരിപക്ഷവും ബിജെപിയോടും കോൺഗ്രസിനോടും താല്പര്യ പ്രകടിപ്പിക്കുന്നവരാണ്.
സംഘടനയുടെ രൂപീകരണം രാഷ്ട്രീയേതരമായി നിലകൊണ്ടു’അവകാശങ്ങൾക്ക് ആയി പോരാടുക’ എന്നതാണ് എന്നും സ്വീകരിച്ചിട്ടുള്ള നയം.പക്ഷേ ഇത് സമുദായ അംഗങ്ങൾക്ക്രാ ഷ്ട്രീയപാർട്ടികളിലോ മറ്റു പദവികളിലോ എത്തുന്നതിന് ഒരിക്കലും തടസ്സമായിട്ടില്ല. ഇതര രാഷ്ട്രീയ കക്ഷികൾ എല്ലാം നായർ സമുദായത്തിന് പ്രാതിനിധ്യം അറിഞ്ഞുകൊണ്ട് നൽക്കുമ്പോൾ വർഷങ്ങളായി ബിജെപി കേരള നേതൃത്വം ഒരു സംഘടനയുടെ മാത്രം തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന് കടുത്ത വിമർശനം എൻഎസ്എസ് നേതാക്കൾക്കുണ്ട്.
കഴിഞ്ഞ ദിവസം എൻഎസ്എസ് ആസ്ഥാനത്ത് ജീവനക്കാരെ രാഖി കെട്ടാൻ ജനറൽ സെക്രട്ടറി അനുവദിച്ചില്ലന്ന ആരോപണമാണ് സൈബർ ആക്രമണത്തിന് പിന്നിലിലള്ളതെന്നാണ് റിപ്പോർട്ടുകൾ. ജനറൽ സെക്രട്ടറിക്കെതിരെ മോശമായ പദപ്രയോഗങ്ങൾ നടത്തിയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സാമുദായിക ഭിന്നിപ്പും ലക്ഷൃമിട്ടാണ്. ജനറൽ സെക്രട്ടറിയെ കൂടാതെ സമുദായത്തോട് ചേർന്ന് നില്ക്കുന്നവരെയും ഇക്കൂട്ടർ ലക്ഷൃമിടുന്നുണ്ട്.
ഇതിനിടയിൽ ബിജെപിയിലെ നിലവിലുള്ള നേതൃത്വത്തിന്റെ നിലപാടുകളിൽ പൂർണ്ണമായി തഴയപ്പെട്ടവർ ബദർ നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ പ്രത്യേക കൂട്ടായ്മ രൂപീകരിച്ചാണ് പാർട്ടിയിൽ നിന്ന് തിക്താനുഭമുള്ള നേതാക്കൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ബിജെപിയിൽ സംസ്ഥാന നേതൃത്വം കാട്ടുന്ന ക്രൂരമായ അവഗണനയ്ക്കെതിരെയുള്ള നിശബ്ദ പ്രതിഷേധം കൂടിയാണിത്. വരും നാളുകളിൽ ഇത്തരത്തിലുള്ള ബിജെപി അനുകൂല ഫോറങ്ങൾ മറ്റു ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
അതിനിടെ സൈബർ ആക്രമണത്തിനെതിരെ നിയമപരമായും സൈബർ പോലീസ് വിഭാഗം മുഖേനയും നടപടികളിലേക്ക് നീങ്ങുകയാണ് ആക്രമണത്തിരയായ വിഭാഗം നേതാക്കൾ എന്ന് സൂചനയുണ്ട്.