Home Crime News സുഭദ്രയുടേത് ക്രൂര കൊലപാതകം;വാരിയെല്ലുകൾ തകർത്തു, കഴുത്തും കയ്യും ഒടിച്ചു, പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ

സുഭദ്രയുടേത് ക്രൂര കൊലപാതകം;വാരിയെല്ലുകൾ തകർത്തു, കഴുത്തും കയ്യും ഒടിച്ചു, പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ

0
സുഭദ്രയുടേത് ക്രൂര കൊലപാതകം;വാരിയെല്ലുകൾ തകർത്തു, കഴുത്തും കയ്യും ഒടിച്ചു, പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ കൊന്ന് കുഴിച്ചു മൂടിയ സുഭദ്രയുടേത് ക്രൂര കൊലപാതകം എന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.cruel postmortom report of subhadra

സുഭദ്രടെ ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.

അതേസമയം കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു സുഭദ്രയുടേ മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.

സുഭദ്രടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നു എന്നും പൊലീസ് കണ്ടെത്തി. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്.

കൊലപാതകത്തിനു ശേഷം മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികള്‍ സ്വര്‍ണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത് ഉഡുപ്പിയില്‍ നിന്നാണ്. എന്നാല്‍ ഉഡുപ്പിയില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here