കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത കാക്കയങ്ങാട് വിളക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി.
നച്ചിക്കടവത്ത് പികെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ അയല്‍ വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സെല്‍മയുടെയും അലീനയുടെയും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.