Saturday, April 20, 2024
spot_imgspot_img
HomeNewsKerala News'മോശയുടെ അംശവടി,കൃഷ്ണന്റെ വെണ്ണക്കുടം,ടിപ്പുവിന്റെ സിംഹാസനം'; കോളിളക്കമുണ്ടാക്കിയ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസും അവസാനിച്ചു, ഉന്നത...

‘മോശയുടെ അംശവടി,കൃഷ്ണന്റെ വെണ്ണക്കുടം,ടിപ്പുവിന്റെ സിംഹാസനം’; കോളിളക്കമുണ്ടാക്കിയ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസും അവസാനിച്ചു, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതികളെങ്കിലും ക്ലീൻചിറ്റ് നല്‍കി പുതിയ കുറ്റപത്രം,പണം കൈപ്പറ്റിയതിന് തെളിവില്ല,ഉന്നതരെ സംരക്ഷിക്കാനുള്ള അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പരാതിക്കാർ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസിലാണ് വർഷങ്ങൾ നീണ്ട അന്വേഷണം അവസാനിപ്പിച്ചത്.Crime Branch ends investigation in antiquities fraud case

മോൻസൻ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ കണ്ടെത്തലൊന്നുമില്ലാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകുന്നതാണ് പുതിയ കുറ്റപത്രം.

മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. ഇതോടെ കേസിലെ മുഖ്യ ആരോപണ വിധേയരിലേക്ക് അന്വേഷണം നീളില്ല.

രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നവരാണ് അധിക പ്രതികൾ. തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് പറയുന്ന കുറ്റപത്രം ഉദ്യോഗസ്ഥർ പണം വാങ്ങിയെന്നതിന് തെളിവ് കിട്ടിയില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഉന്നതരെ സംരക്ഷിക്കാനുള്ള അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു

പരാതിക്കാരിൽ നിന്ന് 10 കോടിരൂപയാണ് മോൻസൻ മാവുങ്കൽ തട്ടിയത്. എന്നാൽ അഞ്ച് കോടി 45 ലക്ഷം രൂപ മോൻസൻ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും മറ്റ് തുക എവിടെ ന്ന് അറിയാൻ അന്വേഷണം -തുടരാമെന്നും വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ ഒരു പള്ളിക്കമ്മറ്റിക്ക് ഒരു കോടിയോളം രൂപ മോൻസൻ നൽകിയെന്നും ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കി നേരത്തെ ആദ്യഘട്ട കുറ്റപത്രം ക്രൈംബ്രാഞ്ച് നൽകിയിരുന്നു. പുരാവസ്തു തട്ടിപ്പിൽ അന്വേഷണം അവസാനിച്ചെങ്കിലും മോൻസന് എതിരായ ബലാത്സംഗം കേസിൽ അന്വേഷണം തുടരുകയാണ്.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ കൈവശം വച്ചിരുന്ന സാധനങ്ങൾ യാതാർത്ഥ ഉടമയ്ക്ക് കൈമാറി. കലൂർ ആസാദ് റോഡിലെ മോൻസണിന്റെ വാടക വീട്ടിൽ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാനിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്.

മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോൻസൺ വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കൾ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു.

മോൻസണിന്റെ പുരാവസ്തുക്കൾ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. പലതിനും പത്തു വർഷത്തെ പഴക്കം പോലും ഉണ്ടായിരുന്നില്ല. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ഈ വസ്തുക്കൾ മോൻസൺ വാങ്ങിയത്.

വിദേശത്തു നിന്ന് ഫണ്ട് കിട്ടാനുണ്ട് അപ്പോൾ തരാം എന്ന് പറഞ്ഞു 30 ലക്ഷവും സന്തോഷിന്റെ പക്കൽ നിന്ന് ഇയാൾ വാങ്ങിയിരുന്നു. ആ പണം ഇതുവരെയും തിരിച്ചു നൽകിയിട്ടില്ല.

900 സാധനങ്ങളാണ് സന്തോഷ് മോൻസണിന് നൽകിയിരുന്നത്. സിനിമ ഷൂട്ടിംഗ് വേണ്ടി വാടകയ്ക്ക് നൽകുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഇനിയും ഇവ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി നൽകുമെന്ന് സന്തോഷ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments