കടുത്തുരുത്തി: 18 കാരിയായ കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും യുവതിയുടെ പിതാവിന് നിരന്തരം അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍.crime beat 19 year old arrested for sending obscene videos
വെള്ളിലാപ്പള്ളി പോള്‍ വില്ലയില്‍ ജോബിൻ ജോസഫ് മാത്യു (19)വിനെയാണ് പൊലീസ് പിടികൂടിയത്.
പല പല ഫോൺ നമ്പറുകളിൽ നിന്നായി ചിത്രങ്ങളും വിഡിയോയും വന്നതോടെ കുടുംബം പരിഭ്രാന്തരായി പൊലീസിനെ സമീപിക്കുകയായിരുന്നു. ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ചശേഷം അദ്ദേഹം കാണാൻ വൈകിയാൽ വിദേശനമ്പറുകളിൽ നിന്നടക്കം വിളിച്ചശേഷം ഫോൺ നോക്കാൻ ആവശ്യപ്പെടുന്നതും പതിവായിരുന്നു.
കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെ നഗ്നദൃശ്യങ്ങളാണ് ഇയാള്‍ സ്വന്തം ഫോണില്‍ വെർച്വല്‍ ഫോണ്‍ സൃഷ്ടിച്ച് വിവിധ വാട്സാപ് നമ്ബരുകളില്‍ നിന്നായി യുവതിയുടെ പിതാവിന് അയച്ചുകൊടുത്തത്. യുവതി വിദേശത്ത് പഠിക്കാൻ പോയതാണ് ജോബിൻ ജോസഫിനെ പ്രകോപിപ്പിച്ചത്.
ജോബിൻ ജോസഫ് മാത്യു സോഫ്റ്റ്‌വെയർ ടെക്‌നിഷ്യനാണ്. ഇയാൾ കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ യുവതി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. എന്നാൽ വീട്ടുകാർ തന്റെ കാമുകിയെ നിർബന്ധിച്ച് വിദേശത്തേക്കയച്ചതാണ് എന്നായിരുന്നു ഇയാള്‍ കരുതിയത്. ഇതിന്റെ പ്രതികാരമായാണ് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പിതാവിന് നിരന്തരമായി അയച്ചു നല്‍കിയത്.
സോഫ്റ്റ്‌വെയർ ടെക്‌നിഷ്യനായ പ്രതി യുട്യൂബില്‍ നിന്ന് ഹാക്കിങ് പഠിച്ചു. സ്വന്തം ഫോണില്‍ വെർച്വല്‍ ഫോണ്‍ സൃഷ്ടിച്ചു. ഇന്റർനെറ്റില്‍ നിന്നു പല നമ്ബറുകള്‍ ശേഖരിച്ച് അതില്‍ വാട്‌സാപ് അക്കൗണ്ട് സൃഷ്ടിച്ചാണു ഇയാൾ ചിത്രങ്ങള്‍ അയച്ചത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്കു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും ഒറ്റത്തവണ മാത്രം കാണാവുന്ന രീതിയില്‍ രാത്രിയിലാണു കിട്ടാൻ തുടങ്ങിയത്.
ജോബിൻ ഇൻസ്റ്റഗ്രാമിലൂടെ ആണ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. പെണ്‍കുട്ടി വിദേശത്തേക്കുപോയതിനു ശേഷമാണു പിതാവിന്റെ ഫോണിലേക്കു നിരന്തരം വിഡിയോയും ചിത്രങ്ങളും എത്തിത്തുടങ്ങിയതെന്നും കണ്ടെത്തി. തുടർന്നു ജോബിന്റെ മൊബൈല്‍ ഫോണും സ്മാർട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയയ്ക്കുന്ന രീതി കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.