Sunday, April 14, 2024
spot_imgspot_img
HomeNewsമുസ്ലീം പ്രീണനം ലക്ഷ്യമാക്കി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പൌരത്വ ഭേദഗതി നിയമത്തിൽ മാത്രമൊതുക്കി. കോൺഗ്രസിനെ കടന്നാക്രമിക്കുമ്പോൾ...

മുസ്ലീം പ്രീണനം ലക്ഷ്യമാക്കി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പൌരത്വ ഭേദഗതി നിയമത്തിൽ മാത്രമൊതുക്കി. കോൺഗ്രസിനെ കടന്നാക്രമിക്കുമ്പോൾ ബിജെപിക്കെതിരെ മിണ്ടാട്ടമില്ല , ചിഹ്നം നിലനിര്‍ത്താൻ നന്നായി പാർട്ടി വിയർക്കുമ്പോൾ .

തിരുവനന്തപുരം: ഇത്തവണയും ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയൊന്നുമില്ല സിപിഎമ്മിന്. വോട്ടുപിടിക്കാന്‍ പറയത്തക്ക മേന്മയും പാര്‍ട്ടിക്കില്ല എന്ന തിരിച്ചറിവും നേതാക്കള്‍ക്കുണ്ട്. CPM will suffer in the Lok Sabha elections

ബിജെപി നുഴഞ്ഞു കയറാന്‍ നോക്കുമ്പോഴും പ്രതീക്ഷ കൂടുതലും യുഡിഎഫിനാണ്. മാത്രമല്ല എല്‍ഡിഎഫിന് ആകെ പ്രചാരണോപാധി പൌരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം പ്രീണനം നടത്തുക എന്നത് മാത്രമാണ്. പിന്നെയുള്ളത് കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം.

വികസനം പോലും എടുത്തുപറയാനില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കുഴങ്ങുകയാണ് എല്‍ഡിഎഫ് എന്നുതന്നെ പറയാം. കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദവും ഇഡി കേസും.

ഈ തെരഞ്ഞെടുപ്പില്‍ പൊതുവേ സിപിഎമ്മിനുള്ള പ്രധാന ആധി ദേശീയ പാർട്ടി സ്ഥാനം നിലനിർത്താൻ സാധിക്കുമോ എന്നതാണ്.കഴിഞ്ഞ 20 കൊല്ലത്തിലെ 4 തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയാണ് കണ്ടത്.

നിലവിൽ രാജ്യത്തെ ആറ് ദേശീയ പാർട്ടികളിലൊന്നാണ് സിപിഎം. ഒരുകാലത്ത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒരേസമയം ഭരണത്തിലിരുന്ന പാർട്ടിയുടെ പിടിയിൽ നിന്ന് ബംഗാളും ത്രിപുരയും പോയതോടെ ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ കേരളത്തില്‍ മാത്രമായി സിപിഎം.

ദേശീയ തലത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെ ജയിച്ചത് മൂന്ന് സ്ഥാനാര്‍ഥികൾ.തമിഴ്നാട്ടില്‍ ഡിഎംകെ കോൺഗ്രസ് പിന്തുണയിൽ രണ്ട് പേര്‍ വിജയിച്ചപ്പോള്‍ ഭരണവും സ്വാധീനവും ഉള്ള കേരളത്തില്‍ ഒരു സീറ്റ് മാത്രം. ആലപ്പുഴയില്‍ എ എം ആരിഫ് .ബംഗാളിലും ത്രിപുരയിലും നിന്ന് ലോക്‌സഭയിലേക്ക് സിപിഎം പ്രതിനിധികളില്ലാതായി. 

മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഉറപ്പാണ്.

കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ഇടുക്കി, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ സീറ്റുകൾ.

സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്ക് വിജയിപ്പിക്കാനാണ് നീക്കം.മുമ്പ് ഇടുക്കിയില്‍ സ്വതന്ത്രനായി ജയിച്ച ജോയ്‌സ് ജോര്‍ജും മുസ്ലിം ലീഗിൽ നിന്ന് അടുത്തിടെ ഇടത്തേക്ക് ചേർന്ന പൊന്നാനിയിലെ കെ എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്.

അങ്ങനെ ഇക്കുറി 15 സ്ഥാനാർത്ഥികളാണ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ കേരളത്തിൽ വോട്ടർമാർക്ക് മുന്നിലെത്തുക .

മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 എം.പി.മാരെ കിട്ടാന്‍ കേരളത്തില്‍നിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടില്‍ ഡി.എം.കെ. സഖ്യത്തില്‍ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്.

ad

അതുകൊണ്ട് തന്നെ കേരളത്തില്‍ സിപിഎമ്മിന് ലോകസഭാ തെരഞ്ഞെടുപ്പ് ബാലികേറാ മലയായേക്കും എന്നാണ് വിലയിരുത്തല്‍. പരമാവധി സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാലും കരുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്.

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതും മുസ്ലിം പ്രീണനം മുന്‍ നിര്‍ത്തിയാണ്.

മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചരണം നടത്താനുള്ള ഒരുക്കത്തിലുമാണ് മുഖ്യമന്ത്രി.സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പ്രചാരണം നടത്തുന്നത് എന്നതും മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നതിന് തെളിവാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments