Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsസ്വര്‍ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

സ്വര്‍ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാർട്ടിയില്‍ നിന്നും പുറത്താക്കി.

കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തില്‍ സജേഷിനൊപ്പം സ്വര്‍ണക്കടത്തു നേതാവ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

നാട്ടുകാര്‍ വിഷയം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെയും കൂടി അധിസ്ഥാനത്തിലാണ് സജീഷിനെ പ്രാഥമിക അംഗത്വം റദ്ദാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments