Monday, July 22, 2024
spot_imgspot_img
HomeNewsവാട്‌സാപ്പ് ഗ്രൂപ്പില്‍ മുസ്‍ലിം വിരുദ്ധ പോസ്റ്റ്; സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

വാട്‌സാപ്പ് ഗ്രൂപ്പില്‍ മുസ്‍ലിം വിരുദ്ധ പോസ്റ്റ്; സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കോഴിക്കോട്:ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി. മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയതിനാണ് നടപടി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണ് പുറത്താക്കിയത്. CPIM sacked local secretary

ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. ‘നാട്ടുവാർത്ത’ എന്ന പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം പാർട്ടിനയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സി.പി.എം. വാർത്താകുറിപ്പിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments