ലണ്ടന്‍: ബ്രിട്ടന്‍ പശുക്കളെ കൊണ്ട് പൊറുതിമുട്ടുന്നു. ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന ഏറ്റവും മാരകമായ മൃഗമായി മാറുകയാണ് പശു.cow attack in uk
2018 നും 2022 നും ഇടയില്‍ 30 ലധികം പേര്‍ പശുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുകെ സര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു. ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. ‘കൊലയാളി പശുക്കളില്‍’ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ പുതിയ നിയമം വേണമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
സാധാരണ പൌരന്മാരേക്കാള്‍ മൂന്നിരട്ടി കര്‍ഷകരാണ് പശുക്കളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു.