ലണ്ടന്‍: യുകെ അടക്കമുള്ള യൂറോപ്യന്‍രാജ്യങ്ങള്‍ വീണ്ടും കോവിഡ് ഭീതിയില്‍. ജര്‍മ്മനിയിലാണ് ജൂണില്‍ കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയത്. തഋഇ എന്ന പേരിലാണ് ഈ പുതിയ ജനിതക വകഭേദം അറിയപ്പെടുന്നത്. നിലവില്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തണുത്ത കാലാവസ്ഥ ഉടലെടുക്കുന്നതിനനുസരിച്ച് കടുത്ത പ്രഹര ശേഷിയുള്ളതായി പുതിയ ജനത വകഭേദങ്ങള്‍ മാറുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ഇപ്പോള്‍ തഋഇ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എറിക് ടോപോള്‍ പറഞ്ഞു.