കടുത്തുരുത്തി: വീടിനുള്ളില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.couples found dead in kaduthuruthy
ഇന്നലെ രാത്രി എട്ടോടെ ആണ് സംഭവം.
അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടബാധ്യത മൂലമാണു ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്‌എച്ച്‌ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്ബതികള്‍ക്കു മക്കളില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)