Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsവിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ ശ്രമിച്ചവര്‍ ‘വിജയഭേരി’ മുഴക്കുന്നു! പദ്ധതിയുടെ മാതൃത്വത്തിനും പിതൃത്വത്തിനും അവകാശ വാദവുമായി യുഡിഎഫ്;'സ്വപ്നം...

വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ ശ്രമിച്ചവര്‍ ‘വിജയഭേരി’ മുഴക്കുന്നു! പദ്ധതിയുടെ മാതൃത്വത്തിനും പിതൃത്വത്തിനും അവകാശ വാദവുമായി യുഡിഎഫ്;’സ്വപ്നം തീരമണയുമ്പോള്‍’ യു ഡി എഫ് നേതാക്കളെ പാടെ ഒഴിവാക്കി പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുമ്പോൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. Controversy over the credit of the Vizhinjam project

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടന്നത്.

എന്നാല്‍ തുറമുഖത്തിൻ്റെ തുടക്ക സമയത്തെ തർക്കങ്ങളോ അഴിമതി ആരോപണങ്ങളോ ഓർമിപ്പിക്കാതെ പദ്ധതി പൂര്‍ത്തിയായത് പിണറായി സർക്കാരിൻ്റെ മാത്രം നിശ്ച്ച ദാർഡ്യത്തിൻ്റെ വിജയമെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഇതിന്റെ നേട്ടം കൈക്കലാക്കിയിരിക്കുന്നതെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

സ്വപ്നം തീരമണയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇന്നലെ വരെ സ്വപ്നമായിരുന്നത് യാഥാർഥ്യമായ ദിവസം. കൂറ്റൻ കണ്ടെയ്നർ ഷിപ് വിഴിഞ്ഞത്ത് നങ്കൂരമിട്ടതോടെ സ്വപ്നം തീരമണഞ്ഞു വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ കരാർ ഒപ്പിട്ട സമയത്ത് കടൽക്കൊള്ള എന്ന് വിശേഷിപ്പിച്ച ദേശാഭിമാനി വാർത്ത പ്രചരിപ്പിച്ചും വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസംഗങ്ങൾ ഓർമിപ്പിച്ചുമാണ് പ്രതിപക്ഷം മറുപടി നല്‍കിയത്.

വിഴിഞ്ഞം യു ഡി എഫിൻ്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് എൽഡിഎഫ് അഴിമതി ആരോപണമുന്നയിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാൻ ജുഡീഷണൽ കമ്മീഷനെ വച്ചു. കമ്മീഷൻ ക്ലീൻചിറ്റാണ് ഉമ്മൻചാണ്ടിക്ക് നൽകിയതെന്ന് വിഡി സതീശൻ പറഞ്ഞു.

ഇപ്പോൾ തങ്ങളെ ക്ഷണിച്ചില്ല അത് അവരുടെ ഔചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 5595 കോടിയാണ് സംസ്ഥാന വിഹിതം. 884 കോടിയാണ് ഇതുവരെ സർക്കാർ കൊടുത്തത്. ഇതിൽ എന്ത് അഭിമാനിക്കാനാണ് സർക്കാരിനുള്ളതെന്ന് വിഡി സതീശൻ ചോദിച്ചു.

സർക്കാരിന്റേത് ക്രെഡിറ്റ് എടുക്കാൻ ഉള്ള തന്ത്രമണ്. എല്ലാം നടപടിയും പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയാണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്തതെന്ന് വിഡി സതീശൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു ഡി എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്.

അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്.

5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫിന്റെ സമരങ്ങള്‍ കാരണം പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. 2019 ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍.ഡി.എഫും പിണറായി സര്‍ക്കാരുമാണ്.

അതേസമയം നാളെ നടക്കുന്ന കപ്പലിൻ്റെ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് സർക്കാരിൻ്റെ സങ്കുചിത രാഷ്ട്രീയ നിലപാടു കൊണ്ടെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് ട്രയലാണെന്നും കമ്മിഷൻ ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവിനേയും ക്ഷണിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments