Thursday, July 25, 2024
spot_imgspot_img
HomeNewsഭഗവത്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ : ശിവാനി രാജ കൺസർവേറ്റീവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഭഗവത്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ : ശിവാനി രാജ കൺസർവേറ്റീവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ലണ്ടൻ: ഇന്ത്യൻ വംശജയായ യുകെ എംപി ശിവാനി രാജ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത്ഗീതയില്‍ തൊട്ടാണ് ലെസ്റ്റര്‍ ഈസ്റ്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപിയായ ശിവാനി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്നും വരുന്ന ബിസിനസ്സുകാരി ആണ് ശിവാനി രാജ. conservative mp takes oath by taking up bhagavath

‘ലെസ്റ്റർ ഈസ്റ്റിൽ നിന്ന് പാർലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാൾസിനോടും രാജ്യത്തിനോടും കൂറ് പുലർത്തുമെന്ന് ഈയവസരത്തിൽ ഞാൻ ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയാണ്’, എംപിയായി സത്യപ്രതിജ്ഞ ശേഷം ശിവാനി എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്;

37 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ആധിപത്യം തകര്‍ത്താണ് ശിവാനി ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയിച്ചത്. 2022ലെ ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റര്‍. എതിരാളിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് അഗര്‍വാളിന് 10,100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments